Site icon Ente Koratty

രണ്ട് ദിവസത്തെ മണ്ഡല പര്യടനത്തിന് രാഹുൽ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും

രണ്ട് ദിവസത്തെ മണ്ഡല പര്യടനത്തിനായി വയനാട് എം.പി രാഹുൽ ഗാന്ധി ബുധനാഴ്ച കേരളത്തിnzത്തും. രാവിലെ 11 മണിക്ക് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തുന്ന രാഹുൽ അവിടെ വച്ച് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

രാവിലെ 12 മണിക്ക് വണ്ടൂർ ഗേൾസ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും നിർമിച്ച കെട്ടിടത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും.

വണ്ടൂർ ബസ്സ്സ്‌റ്റാന്റ് ഓഡിറ്റോറിയത്തിൽ 12.30 നു എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച വിവിധ സ്‌കൂളുകൾക്ക് നൽകുന്ന 5 സ്‌കൂൾ ബസുകളുടെ താക്കോൽ ദാനം നിർവഹിക്കും.
2 മണിക്ക് മമ്പാടിൽ വണ്ടൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമത്തിൽ പങ്കെടുത്ത ശേഷം 3 മണിക്ക്  രാഹുൽ ഗാന്ധി നിലമ്പൂർ സർക്കാർ ആശുപത്രിക്ക് അനുവദിച്ച വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ചികിത്സ സാമഗ്രികൾ കൈമാറും.

വൈകിട്ട് നാലു മണിയോടെ ഒ.സി.കെ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന നിലമ്പൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. രാത്രി കല്പറ്റ ഗസ്റ്റ് ഹൗസിൽ തങ്ങുന്ന രാഹുൽ വ്യാഴാഴ്ച വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും . വൈകീട്ട് കണ്ണൂർ വിമാനത്താവളം വഴിയാണ് ഡൽഹിയിലേക്കുള്ള മടക്കം.

Exit mobile version