Site icon Ente Koratty

യുഡിഎഫിന്റെ നേതൃത്വം മുസ്‌ളീം ലീഗ് ഏറ്റെടുക്കുകയാണോ; യുഡിഎഫിനെ വിമർശിച്ച് മുഖ്യമന്ത്രി

യുഡിഎഫിന്റെ നേതൃത്വം മുസ്‌ളീം ലീഗ് ഏറ്റെടുക്കുകയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

യു.ഡി.എഫ് അപ്രസക്തമായിരിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാന്‍ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്ന് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.
നാലു വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള ലജ്ജയില്ലായ്മയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

മുന്നണിയില്‍ നിന്നും പുറത്തു വരുന്നത് ദുര്‍ഗന്ധപൂരിതമായ ചര്‍ച്ചകളാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

FacebookTwitterWhatsAppLinkedInShare
Exit mobile version