തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ യു.ഡി.എഫിൽ മൊത്തം പരിഹരിക്കേണ്ട വിഷയങ്ങളുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസുമായി ഈ വിഷയങ്ങളിൽ പ്രത്യേക ചർച്ച നടത്തും. ലീഗിന്റെ സ്വാധീന മേഖലയിൽ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
യു.ഡി.എഫ് ഗൌരവമായി കാണേണ്ട പല വിഷയങ്ങളുമുണ്ട്. 19ന് ചേരുന്ന യു.ഡി.എഫ് നേതൃയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. ബി.ജെ.പി വോട്ട് പിടിച്ചത് ദോഷം ചെയ്തു. ലീഗിന്റെ സ്വാധീന മേഖലയില്‍ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. പക്ഷെ അതുമാത്രം പോരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച യു.ഡി.എഫ് ഏകോപന സമിതി യോഗം ചേരും. ഉച്ചക്ക് 3 മണിക്ക് കന്റോണ്‍മെന്റ് ഹൌസിലായിരിക്കും യോഗം.