Site icon Ente Koratty

പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; കോടിയേരി അവധിയില്‍ പ്രവേശിച്ചു

കോടിയേരി ബാലകൃഷണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. തുടർ ചികിത്സക്കായി അവധിയിൽ പ്രവേശിച്ചുവെന്നാണ് സി.പി.എം വിശദീകരണം. എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനാണ് പകരം ചുമതലയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു

ബിനീഷ് കോടിയേരിയുടെ അറസ്റ്റിന്‍റെ പേരില്‍ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. കേന്ദ്ര കമ്മിറ്റി. ബിനീഷ് കോടിയേരിയുടെ കേസ് വ്യക്തിപരമാണ്. കേസുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിശദീകരണം.

Exit mobile version