Site icon Ente Koratty

ജോസ് കെ. മാണിയുടെ സഹോദരി ഭര്‍ത്താവ് പി.ജെ. ജോസഫുമായി കൂടിക്കാഴ്ച്ച നടത്തി

യുഡിഎഫിന് രാഷ്ട്രീയ പിന്തുണയറിയിച്ച് ജോസ് കെ. മാണിയുടെ സഹോദരി ഭര്‍ത്താവ് എം.പി. ജോസഫ് പി.ജെ. ജോസഫുമായി കൂടിക്കാഴ്ച്ച നടത്തി. അദ്ദേഹത്തിന്റേത് നയപരമായ തീരുമാനമാണെന്നു പി.ജെ. ജോസഫ് പ്രതികരിച്ചു. കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പാലയില്‍ മത്സരിക്കുമെന്ന് എം.പി. ജോസഫ് വ്യക്തമാക്കി. അതേസമയം, പാലസീറ്റുമായി ബന്ധപ്പെട്ട് ഇടതുപക്ഷമുന്നണിയില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നു മാണി സി കാപ്പന്‍ പ്രതികരിച്ചു

ജോസ് കെ. മാണിയുടെ ഇടതുപക്ഷ പ്രവേശനത്തിനെ ശക്തമായി എതിര്‍ത്തയാളാണ് സഹോദരി ഭര്‍ത്താവ് കൂടിയായ എം.പി. ജോസഫ്്. ഇതിന് പിന്നാലെയാണ് പി.ജെ. ജോസഫുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച്ച എം.പി. ജോസഫിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി പി.ജെ. ജോസഫ് പ്രതികരിച്ചു. മാണി സാറിന്റെ സന്തോഷം പാല യുഡിഎഫ് തിരിച്ചു പിടിക്കുന്നതിലാണെന്നു ഫേസ്ബുക്കില്‍ കുറിച്ചു. എം.പി. ജോസഫ് പാലയില്‍ കോണ്‍ഗ്രസ് പറഞ്ഞാല്‍ മത്സരിക്കുമെന്നും വ്യക്തമാക്കി. അതേസമയം, പാലാസീറ്റില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും ഇടതുമുന്നണിയില്‍ വിശ്വാസമുണ്ടെന്നും മാണി സി. കപ്പാന്‍. തദ്ദേശ തെരെഞ്ഞെടുപ്പ് വരാനിരിക്കെ ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനം ഭരണ-പ്രതിപക്ഷമുന്നണികളില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

Exit mobile version