Site icon Ente Koratty

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചതിനെതിരെ പി.ജെ. ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വിഷയത്തില്‍ ഇടക്കാല സ്റ്റേ അനുവദിച്ച് ഹര്‍ജി ഫയലില്‍ സ്വീകരിക്കണമെന്നായിരുന്നു പി.ജെ. ജോസഫിന്റെ ആവശ്യം. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു.

വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റുകയും ചെയ്തു. ചിഹ്നം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ അവകാശത്തിനുമേല്‍ നിയമപരിശോധന നടത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Exit mobile version