Site icon Ente Koratty

വെഞ്ഞാറമൂട് കൊലപാതകം; രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് റിമാൻഡ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് മീഡിയ വണ്ണിന്. സംഘർഷങ്ങളുടെ തുടക്കം പാർലമെന്റ് തെരഞ്ഞെടുപ്പാണ്.

ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ കാരണം കടുത്ത മുൻ വൈരാഗ്യം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വച്ച് സംഘർഷമുണ്ടായി. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷഹിനെ ഏപ്രിൽ നാലിന് പ്രതികൾ ആക്രമിച്ചു. ആക്രമണം കേസിലെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിൽ.

മേയ് 25നും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍ ഫൈസലിന് നേരെ വധശ്രമമുണ്ടായി. ഈ കേസിൽ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചു. കൊലയ്ക്കുള്ള ഗൂഡാലോചന നടന്നത് പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിൽ. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാവുന്ന ചിലരും ഗൂഡാലോചനയുടെ ഭാഗമായെന്നും റിപ്പോർട്ടിലുണ്ട്.

Exit mobile version