കൊരട്ടി പള്ളി ഇടവക നസ്രത്ത് കുടുംബയൂണിറ്റ് അംഗം, പടിഞ്ഞാറെ അങ്ങാടി, തെക്കിനിയേടത്ത് (കൊടിയപാടൻ) ചെറിയ ഭാര്യ റോസിലി (75) നിര്യാതയായി. മൃതസംസ്കാര ചടങ്ങ് ഞായറാഴ്ച (17–5–2020) വൈകീട്ട് 3.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. മക്കൾ – ഡെയ്സി, സിസ്റ്റർ പ്രീത ഗ്രേസ്, ഷാലി, ഷൈല, ഷൈജു (K.C.Granites,ചിറങ്ങര) മരുമക്കൾ -സെബാസ്റ്റ്യൻ അറക്കൽ, ആന്റോ പറപ്പിള്ളി, റെമോൾ,പരേതനായ ബെന്നി.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരിയുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.