Site icon Ente Koratty

കുലയിടം തെക്ക് ഭാഗം, വാഴപ്പിള്ളി അന്തോണി വർഗീസ് (കൊച്ചുവാറു – 70) നിര്യാതനായി

കൊരട്ടി: കൊരട്ടി സെ.. മേരിസ് ഫൊറോനാ പള്ളി ഇടവക ,സെന്റ് ഡോൺ ബോസ്കോ കുടുംബ യൂണിറ്റ് അംഗം, കുലയിടം തെക്ക് ഭാഗം, വാഴപ്പിള്ളി അന്തോണി വർഗീസ് (കൊച്ചുവാറു – 70 ) നിര്യാതനായി.മുൻ മധുര കോട്സ് കാന്റീൻ ജീവനക്കാരനായിരുന്നു. മൃതസംസ്കാരം നാളെ, ബുധനാഴ്ച (15–4–2020) രാവിലെ, 10.00 മണിക്ക് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. ഏറെ നാളായി അസുഖബാധിതനായി വീട്ടിൽ ചികിത്സയിൽ ആയിരുന്നു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട പത്തുപേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.
ഭാര്യ പരേതയായ മേരി, മക്കൾ പരേതനായ ബിജു, ബിന്നി(KLM ശുദ്ധി ഓയിൽ മിൽ ഇരിങ്ങാലക്കുടയിലെ ജീവനക്കാരനാണ് ) മരുമകൾ ലിനി.

പരേതന് ‘എന്റെ കൊരട്ടി ‘യുടെ പേരിലുള്ള ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Exit mobile version