Site icon Ente Koratty

നിര്യാതനായി-വി.ഡി.ജോസഫ് വല്ലൂരാൻ(74)

അങ്കമാലി വല്ലൂരാൻ ജോസഫ് 30- 05- 2021 ന് അന്തരിച്ചു. 74 വയസ്സായിരുന്നു. സംസ്കാരം 31-05-2021 ഉച്ചയ്ക്ക് 12ന് അങ്കമാലി സെൻ്റ് ജോർജ് ബസിലിക്കയിൽ. അങ്കമാലി ടെൽക് കമ്പനി മുൻ ജീവനക്കാരൻ, ഐ.എൻ. ടി. യു സി. നേതാവ്, അങ്കമാലി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, ഡി.സി.സി. പ്രസിഡൻ്റ്, മുനിസിപ്പൽ കൗൺസിലർ, അങ്കമാലി മുനിസിപ്പൽ വൈസ് ചെയർമാൻ, ബാംബു കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ, ഈറ്റ- കാട്ടുവള്ളി ക്ഷേമനിധി ബോർഡ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ കിടങ്ങൂർ ചക്ക്യേത്ത് മേരി ( തോഷിബ അത്താണി ) മക്കൾ : ടെൽഷി (സൗദി ), ഡാർവിൻ  (ടാലൻ്റ് സ്റ്റുഡിയോ അങ്കമാലി ), ഡാർലി (മനേജർ അർബർ കോ ഓപറേറ്റീവ് ബാങ്ക് ). മരുമക്കൾ : ചമ്പന്നൂർ ഗോപുരത്തുങ്കൽ മാർട്ടിൻ (സൗദി അറേബ്യ), കിടങ്ങൂർ കുന്നപ്പള്ളി ജെയിൻ (എൽഎഫ് ഹോസ്പിറ്റൽ അങ്കമാലി ), കിടങ്ങൂർ പെരുമ്പിള്ളി സിറിൾ ( എൻ ആർ ഐ മാനേജർ, ഇസാഫ് ബാങ്ക് )

മികച്ച സംഘാടകനും രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ആളായിരുന്നു വി.ഡി. ജോസഫ്, വല്ലൂരാൻ അങ്കമാലി. 

Exit mobile version