കൊരട്ടി: മുൻ മധുര കോട്സ് ജീവനക്കാരനും, പെരുമ്പിയിലെ സൂരജ് പോളിസാക്സ് ഉടമയുമായ എബ്രഹാം. P. (65) നിര്യാതനായി. കൊരട്ടി ജനകീയ സമിതിയുടെ വൈസ് ചെയർമാനും തൃശ്ശൂർ ജില്ലയിലെ ഒട്ടേറെ വിവിധ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം. Kerala Small Scale Industries ചാലക്കുടി മേഖല പ്രസിഡന്റ്, കൊരട്ടിയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടയ്മയായ ഫെറ പ്രസിഡന്റ്, പെരുമ്പി റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ നിസ്തുലമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത്.സർവോപരി നല്ലൊരു വ്യവസായിയും മനുഷ്യ സ്നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കൊരട്ടിയിലെ സാമൂഹിക സാംസ്കാരികരംഗത്തിനു ഒരു തീരാനഷ്ടമാണ്.ഇന്ന് രാവിലെ (മെയ് 7) വെളുപ്പിന് 5.30ന് ഹൃദയാഘാതത്തെ തുടർന്നു LF ഹോസ്പിറ്റൽ അങ്കമാലിയിൽ വച്ചായിരുന്നു അന്ത്യം.സംസ്കാരം നടത്തപ്പെട്ടു.
![നിര്യാതനായി - മുൻ മധുര കോട്സ് ജീവനക്കാരനും സൂരജ് പോളിസാക്സ് ഉടമയുമായ എബ്രഹാം. P. (65)](https://entekoratty.com/wp-content/uploads/2021/05/Suraj.jpg)