കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൊരട്ടിയിലെ ഏറ്റവും പ്രായമുള്ള ആളായി കരുതപ്പെട്ടിരുന്ന വാലുങ്ങാമുറി, കണ്ടംകുളത്തി വറുതുണ്ണി (107) നിര്യാതനായി. ഏതാനും മാസങ്ങൾക്കു മുമ്പു വരെ, വളരെ സജീവമായി പരിപാടികളിൽ പങ്കെടുത്തും യാത്രകൾ ചെയ്തും കഴിഞ്ഞു പോരികയായിരുന്നു അദ്ദേഹം. ഭൂവുടമയായിരുന്ന അദ്ദേഹം കാർഷിക കാര്യങ്ങളിൽ വിദഗ്ദ്ധനായിരുന്നു. പൊതു കാര്യങ്ങളിലും ഇടപ്പെട്ടു. അവസാന കാലത്ത് കൊരട്ടിയുടെയാകെ കാരണവരായി മാറിയ വറുതുണ്ണി വല്യപ്പൻ പുതിയ തലമുറയിലെ ആളുകളെ പരിചയപ്പെടുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും പ്രത്യേക നിഷ്ഠ പുലർത്തിയിരുന്നു.
പരേതന്റെ മൃതസംസ്കാരം ഇന്ന് (ഞായർ ) വൈകീട്ട് 4 ന് തിരുമുടിക്കുന്ന് വി. ചെറുപുഷ്പം ദേവാലയത്തിൽ നടക്കുന്നു.
ഇദ്ദേഹത്തെ കുറിച്ചു ‘എന്റെ കൊരട്ടി’ യിൽ വന്ന ആർട്ടിക്കിൾ വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.