കൊരട്ടി പള്ളി ഇടവക ഹോളി ഫാമിലി കുടുംബയൂണിറ്റ് അംഗം, കിഴക്കേ അങ്ങാടി, പട്ടേരി ദേവസി ഭാര്യ അന്നാമ്മ (86) നിര്യാതയായി -. മൃതസംസ്കാരചടങ്ങ് ഞായറാഴ്ച (06–12–2020) രാവിലെ 11.30 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.
പരേതയുടെ ഭൗതികശരീരം വെണ്ണലയിലുള്ള മകൻറെ ഭവനത്തിൽ നിന്ന് നേരിട്ട് പള്ളിയിലാണ് എത്തിക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരിയുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.