Site icon Ente Koratty

നിര്യാതയായി-റവ. സിസ്റ്റ്ർ ബോണിഫാസിയ (87)

കൊരട്ടി പള്ളി ഇടവകയിലെ ആരാധനാ മഠം സെൻറ് തോമസ് ഭവനാംഗമായ റവ. സിസ്റ്റ്ർ ബോണിഫാസിയ (87) നിര്യാതയായി. മൃതസംസ്കാരചടങ്ങ് ചൊവ്വാഴ്ച (06–10– 2020) രാവിലെ 10.30 ന്‌ കൊരട്ടി ആരാധനമഠം ചാപ്പലിൽ നിന്ന് ആരംഭിക്കുന്നതും തുടർന്നുള്ള തിരുകർമ്മങ്ങൾ കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നതുമാണ്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ മൃതസംസ്കാരച്ചടങ്ങിൽ കുടുംബാഗംങ്ങളും സിസ്റ്റേഴ്സ് പ്രതിനിധികളും ഉൾപ്പെടെ ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരിയുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.

Exit mobile version