മരം ഒരു വരം. ഒരു മരം പത്തു പുത്രന്മാർക്കു തുല്യം എന്നീ പഴമൊഴികൾ കേൾക്കാത്ത ആരും തന്നെ ഉണ്ടാവില്ല. എന്നിട്ടും സൗകര്യാർത്ഥം ഞാനും നിങ്ങളും മരങ്ങളെ നിഷ്കരുണം വെട്ടി നശിപ്പിച്ചു.
മരങ്ങൾ നിലനിറുത്തുണമെന്നു ആഗ്രഹമുണ്ടെങ്കിലും വീടിനു ഭീഷണിയാവുമെന്നു പേടിച്ചോ, അയലക്കാരന്റെ നിർബന്ധബുദ്ധിക്കു മുൻപിലും അടര്‍ന്നു വീഴുന്ന ഇലകൾ അടിച്ചു വാരാനുള്ള ന്യൂ ജനറേഷൻ ഭാര്യമാരുടെ നിർബന്ധത്തിനു വഴങ്ങിയോ നമ്മൾ മരങ്ങൾ വെട്ടി, അവിടെ കോൺക്രീറ്റ് ടൈലുകൾ പാകി. ഫലമോ, ac ഇല്ലാതെ വേനൽക്കാലത്തു വീട്ടിൽ ഇരിക്കാൻ പറ്റാതെയായി. കഴിഞ്ഞ കാലഘട്ടങ്ങളിൽ ഉണ്ടാകാത്ത പ്രളയത്തിനു മുൻപിൽ പകച്ചു നിന്നു നമ്മൾ. മണ്ണൊലിപ്പും കാലാവസ്ഥമാറ്റവും കൃഷിയും ജീവിതവും ദുസ്സഹമാക്കി.
മരങ്ങൾ സൗജനമായി നൽകിയ ഫലങ്ങളെ മറന്നു ഫാസ്റ്റഫുഡിനും ജംഗ്, ബേക്കറി പലഹാരങ്ങളും മായം കലര്‍ന്ന ഫലങ്ങൾ കാശു കൊടുത്തു വാങ്ങിയും രോഗങ്ങളെ വിലക്കു വാങ്ങി.
എന്നിട്ടും നമ്മൾ പഠിച്ചോ?
ഈ പരിസ്ഥിതിദിനം കോവിഡ് അനുഭവങ്ങളുടെയുള്ള യഥാർത്ഥത്തിലേക്കുള്ള കണ്ണു തുറക്കലാകട്ടെ.
‘എന്റെ കൊരട്ടി’യുടെ എന്റെ മരം പദ്ധതിയിലൂടെ ഒരു മരമെങ്കിലും നമ്മുക്ക് നടാം. നമ്മുക്കും വരുംതലമുറക്കായും….