Site icon Ente Koratty

ചക്ക പറിക്കാനായി മരം കയറാൻ ശ്രമിക്കുന്ന ആന; കൗതുക വീഡിയോ

ചക്കയുടെ സീസണായാൽ പിന്നെ ദിവസവും ചക്ക വിഭവങ്ങൾ തന്നെയാണ്. ലോക്ക് ഡൗൺ ആയതിനാൽ നാട്ടുമ്പുറങ്ങളിൽ ചക്കയ്ക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. സുലഭമായി ലഭിക്കുന്നതും ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ സമ്പന്നവുമായതിനാൽ ചക്ക എന്നും പ്രിയപ്പെട്ടതാണ്. എന്നാൽ മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും ഏറെ പ്രിയപ്പെട്ടതാണ് രുചിയിലും കേമനായ ചക്ക.

ഇപ്പോഴിതാ ചക്കപറിയ്ക്കാൻ മരം കയറാൻ ശ്രമിക്കുന്ന ആനയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫോറസ്ററ് ഓഫീസർ സകീത് ബഡോലയാണ് ചക്ക പറിയ്ക്കാൻ ആന മരം കരയാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ആന പ്ലാവിന്റെ അടുത്തെത്തുന്നതും ചക്ക പറിക്കാൻ കഴിയാതെ വന്നതോടെ മുൻകാലുകൾ ചവിട്ടി പ്ലാവിൽ കയറാൻ ശ്രമിക്കുന്നതും തുമ്പികൈ ഉപയോഗിച്ച് ചക്ക പറിയ്ക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. ചക്കയോടുള്ള സ്നേഹം നിങ്ങളെ മരം കയറ്റാനും പഠിപ്പിക്കും എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

Exit mobile version