നാട്ടിൻപുറത്തെ വയലുകൾക്കിടയിലെ റോഡിലൂടെയുള്ള സൈക്കിൾ യാത്ര വലിയ ഒരു ഓർമപ്പെടുത്തലാണ്. മന്ദമാരുതനെ തഴുകി പച്ചപ്പിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്ര ഏവർക്കും ഗൃഹാതുരത്വത്തിന്റ സ്മരണകൾ ഉണർത്തുന്നു.
പഴയ മനകളും കാവുകളും നാട്ടിൻപുറത്തെ ചായക്കടയും എല്ലാ ഓർമയുടെ ഓളങ്ങളിലേക്ക് ഓടിയെത്തുന്നു ഈ വീഡിയോ കാണുമ്പോൾ. നമ്മുടെ കൊരട്ടിക്കാരനായ നിഷാദ് സുബ്രമണന്റെ മനോഹരമായ ഈ വീഡിയോ കാണുക. ഈ കലാകാരനെ സപ്പോർട്ട് ചെയുക.