Site icon Ente Koratty

സഫൂറ സർഗറിന് ജാമ്യം

ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മില്ലിഅ വിദ്യാർത്ഥിനി സഫൂറ സർഗാറിന് ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

അറസ്റ്റ് ചെയ്യുമ്പോൾ ഗർഭിണിയായിരുന്നു സഫൂറ. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കുന്നതിനോട് എതിർപ്പില്ലെന്ന കേന്ദ്രസർക്കാർ നിലപാടിന് പിന്നാലെയാണ് സഫൂറയ്ക്ക് ജാമ്യം ലഭിച്ചത്. ഫെബ്രുവരിയിൽ ഡൽഹിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഏപ്രിൽ 10ന് സഫൂറ അറസ്റ്റിലാകുന്നത്. രണ്ടര മാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്നു സഫൂറ.

പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങൾ ചെയ്യരുത്, കോടതിയുടെ അനുവാദം തേടാതെ ഡൽഹി വിട്ടു പോകരുത്, 15 ദിവസത്തിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥനുമായി ഫോണിൽ ബന്ധപ്പെടണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ.

Exit mobile version