ന്യൂഡൽഹി: ഇന്ത്യ – ചൈന പോരാട്ടത്തിൽ ഇന്ത്യയുടെ 20 ധീരജവാൻമാർക്കാണ് ജീവൻ നഷ്ടമായത്. ഒരു കേണൽ ഉൾപ്പെടെയാണ് ഇത്രയധികം പേർ ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ വീരമൃത്യു വരിച്ചത്. കഴിഞ്ഞ അഞ്ച് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്.
1967ൽ നാഥുലയിൽ നടന്ന ഏറ്റുമുട്ടലിനു ശേഷം ഇരുസൈന്യങ്ങളുടെ തമ്മിൽ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. അന്നത്തെ ഏറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് 80ഓളം സൈനികരെ നഷ്ടമാകുകയും ചൈനയ്ക്ക് 300ഓളം സൈനികരെ നഷ്ടമാകുകയും ചെയ്തിരുന്നു.
അതേസമയം, ഈ ഏറ്റുമുട്ടൽ ഇന്ത്യക്കാരെ ഒരു പാതയിലേക്കാണ് നയിച്ചിരിക്കുന്നത്. ചൈനയോടുള്ള പ്രതികാരത്തിന്റെ ഭാഗമായി ഭക്ഷണം ഉൾപ്പെടെയുള്ള ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്നുള്ള ആഹ്വാനമാണ് സോഷ്യൽ മീഡിയിൽ എങ്ങും. എന്നാൽ, ഉത്തർപ്രദേശിലുള്ള പത്തു കുട്ടികൾ ചൈനയോട് പ്രതികാരം ചെയ്യുകയെന്നുള്ളത് അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു.
പൊലീസ് ചോദ്യം ചെയ്തപ്പോൾ നമ്മുടെ സൈനികരെ കൊന്ന ചൈനയെ തങ്ങൾക്ക് ‘ഒരു പാഠം പഠിപ്പിക്കണം’ എന്നായിരുന്നു കുട്ടിസംഘത്തിന്റെ മറുപടി. പിള്ളേര് സെറ്റിന്റെ മറുപടി കേട്ട് പൊലീസ് സംഘത്തിന് സന്തോഷമായെങ്കിലും കൗൺസിലിംഗ് നടത്തി കുട്ടികളെ തിരികെ അയച്ചു.