ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശിയായ ദാമോദര്‍ (57) കോവിഡ് 19 ആണ് മരിച്ചത്. ദാമോദര്‍ ഉൾപ്പെടെ മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഈ 12 നാണ് ദാമോദറിനെ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഫീസ് ജീവനക്കാരായ അഞ്ച് പേർക്ക് പുറമെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഇതുവെര 48019 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 528 പേര്‍ മരിച്ചു.