Site icon Ente Koratty

ഇന്ത്യ- ചൈന സംഘർഷം; പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചു. ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവിമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജ്നാഥ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി വിശദീകരണം നൽകിയത്.

കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ് നടത്തുന്നുണ്ട്. ഇതിന്റെ മുന്നോടിയാണ് രാജ്നാഥ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.

വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും രാജ്നാഥ് വിളിച്ച അടിയന്തര ഉന്നതതല യോഗം ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. സംഭവത്തിന്റെ വിശദാംസങ്ങൾ നൽകുന്നതിനായി സൈന്യം വാർത്തസമ്മേളനം വിളിച്ച് ചേർക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു. ഇന്ന് വൈകുന്നേരത്തോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് സംഘർഷം സംബന്ധിച്ച് വിശദീകരണം നൽകിയേക്കും.

Exit mobile version