Site icon Ente Koratty

ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം

ഗുജറാത്തിലും ജമ്മുകശ്മീരിലും ഭൂകമ്പം. ഗുജറാത്തിലെ കച്ചിൽ ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്‌കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമോ നാശ നഷ്ടമോ ഇല്ലെന്നാണ് വിവരം. കച്ചിലെ ബചാവു ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്. രാജ്‌കോട്ട്, അഹമ്മദാബാദ്, പഠാൻ എന്നീ പ്രദേശങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു. രാത്രി 8.13 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് ഭൂചലന ശാസ്ത്ര പഠന കേന്ദ്രം.

ജമ്മു കശ്മീരിലെ കട്രയിൽ നിന്ന് 90 കിലോമീറ്റർ അകലെയും ഭൂകമ്പമുണ്ടായി. 3.0 തീവ്രതയാണ് ജമ്മുവിലെ ഭൂകമ്പത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി 8.35ഓടെയായിരുന്നു ഈ ഭൂചലനം.

FacebookTwitterWhatsAppLinkedInShare
Exit mobile version