Site icon Ente Koratty

മുംബൈയില്‍ ആശങ്ക ഉയരുന്നു; ആശുപത്രികളിലെ 99% ഐ.സിയുകളും 94% വെന്റിലേറ്ററുകളും നിറഞ്ഞു

കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മുംബൈയില്‍ കൂടുതല്‍ ആശങ്കയേറുന്നു. ആശുപത്രികളില്‍ 99 ശതമാനം അത്യാഹിത വിഭാഗവും രോഗികളെക്കൊണ്ട് നിറഞ്ഞതായി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററുകള്‍ 94 ശതമാനവും ഉപയോഗത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

മുംബൈയിലെ ആശുപത്രികളിലെ ഐ.സിയുകളില്‍ എല്ലാംകൂടി 1181 കിടക്കകളാണുണ്ടായിരുന്നത്. ഇതില്‍ 1167 എണ്ണവും ഇപ്പോള്‍ ഉപയോഗത്തിലാണ്. 14 കിടക്കകള്‍ മാത്രമാണ് ശേഷിക്കുന്നത്. 530 വെന്റിലേറ്ററുകള്‍ ഉള്ളതില്‍ 497 എണ്ണവും ഉപയോഗത്തിലാണ്. മുംബൈയിലെ കോവിഡ് ആസ്പത്രികളിലും കോവിഡ് ആരോഗ്യകേന്ദ്രങ്ങളിലുമായി ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള 10,450 കിടക്കകളില്‍ 9,098 കിടക്കകളും ഇപ്പോള്‍ ഉപയോഗത്തിലാണ്. ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനം 5260 എണ്ണത്തില്‍ 3986 എണ്ണവും ഉപയോഗത്തിലാണെന്നും മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി.ഇതുവരെ മുംബൈ നഗരത്തില്‍ മാത്രം 56,831 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 2,113 പേര്‍ മരിക്കുകയും ചെയ്തു.

Exit mobile version