Site icon Ente Koratty

ഇന്ത്യ- ചൈന അതിർത്തിയിലെ റോഡ് നിർമ്മാണം പുനരാരംഭിച്ച് ഇന്ത്യ

ഇന്ത്യ -ചൈന അതിർത്തിയിലെ റോഡ് നിർമ്മാണം പുനരാരംഭിച്ച് ഇന്ത്യ. ഇന്ത്യാ-ചൈന അതിർത്തിയിലെ തന്ത്ര പ്രധാനമായ മുൻസിയാരി ബുഗ്ദിയാർ മിലാം ഭാഗത്തെ റോഡ് നിർമ്മാണം ആണ് ആരംഭിച്ചത്. ബോർഡർ റോഡ് ഓർഗനൈസേഷൻ ആണ് നിർമ്മാണം നടത്തുന്നത്. ലാപ്‌സ ഭാഗത്ത് വലിയ പാറകൾ പൊട്ടിക്കാനുള്ള യന്ത്ര സാമഗ്രികൾ ഹെലികോപ്ടറിൽ എത്തിച്ചു.

2010ൽ ആരംഭിച്ച റോഡിന്റെ 40 കിലോമീറ്ററോളം പൂർത്തിയായിരുന്നു. വലിയ പാറക്കെട്ടുകൾ പൊട്ടിച്ചാൽ ബാക്കി ഭാഗവും ഉടൻ പൂർത്തിയാക്കാനാകും. ഹിമാചലിലെ പിത്തോരാഗഡ് ജില്ലയിൽ ജൊഹാർ താഴ്‌വരയിലൂടെ 65കിലോമീറ്റർ നീളത്തിൽ കടന്നുപോകുന്ന റോഡ് ഇന്ത്യചൈനാ അതിർത്തിയിലെ അവസാന സൈനിക പോസ്റ്റ് വരെ എത്തും പാംഗോംഗ് ടിസോ തടാകത്തിനു സമീപത്തെ റോഡ് നിർമ്മാണമാണ് ഇപ്പോഴത്തെ സംഘർഷത്തിന് വഴിതെളിച്ചത്.

Exit mobile version