Site icon Ente Koratty

സെപ്റ്റംബറോടെ ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം ശമിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സെപ്റ്റംബര്‍ മാസം മധ്യത്തോടെ ശമിക്കുമെന്ന് പഠനം. ആരോഗ്യമന്ത്രാലയത്തിലെ 2 പ്രമുഖരുടെതാണ് പഠനം. രോഗബാധിതരുടെ എണ്ണവും സുഖപ്പെട്ടവരുടെയും മരിച്ചവരുടെയും എണ്ണവും തുല്യമാകുന്നതോടെ പകര്‍ച്ചവ്യാധി ഇല്ലാതാകുമെന്ന കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിലൂടെ ഡോ. അനില്‍ കുമാര്‍ (ഡപ്യൂട്ടി ഡയറക്ടര്‍ – പബ്ലിക് ഹെല്‍ത്), രുപാലി റോയി (ഡപ്യൂട്ടി അസി. ഡയറക്ടര്‍ – ലെപ്രസി) എന്നിവരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

എപ്പിഡമോളജി ഇന്റര്‍നാഷണല്‍ ജേര്‍ണലിലാണ് ഇതു സംബന്ധിച്ച ലേഖനം  ഡോ. അനില്‍ കുമാറും രുപാലി റോയിയും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘ബെയ്‌ലീസ് മോഡല്‍’ എന്ന ഗണിതമാതൃക ഉപയോഗിച്ചാണ് ഇരുവരും ഈ നിഗമനത്തില്‍ എത്തിച്ചേരുന്നത്. എത്രപേര്‍ വൈറസ് ബാധിതരാകുന്നു അതില്‍ എത്രപേര്‍ക്ക് രോഗമുക്തിയോ മരണമോ സംഭവിക്കുന്നു എന്നതനുസരിച്ചാണ് ഇതു കണക്കാക്കുന്നത്.

മെയ് 19ന് ആര്‍.ആര്‍.ആര്‍. 42 ശതമാനമായിരുന്നു. ഇപ്പോള്‍ ഇത് 50 ശതമാനമാണ്. സെപ്റ്റംബര്‍ പകുതിയാകുമ്പോള്‍ ഇത് നൂറുശതമാനമാകുമെന്ന് അനിൽ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പറഞ്ഞു.

Exit mobile version