Site icon Ente Koratty

രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചു

രാജ്യത്ത് പാചക വാതക വില വര്‍ധിച്ചു. ഗാര്‍ഹിക സിലണ്ടറിന് 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലണ്ടറിന് 597 രൂപയായി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന് 110 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 1135 രൂപയായി.

വര്‍ധിപ്പിച്ച വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് കാരണമായി പറയുന്നത്.

മെട്രോ നഗരങ്ങളിൽ സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് 37 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. തുടർച്ചയായി മൂന്ന് മാസത്തെ വിലക്കുറവിനെ പിന്നാലെയാണ് പാചക വാതക നിരക്കിൽ വർധനവ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ വില ഉപഭോക്താക്കള്‍ക്ക് സബ്സിഡിയായി ലഭിക്കും. മാർച്ച് – ഏപ്രിൽ മാസങ്ങളിലായി 114 രൂപയും മേയ് മാസം ആദ്യം 162.50 രൂപയും ഗാർഹിക സിലിണ്ടറിന് വില കുറച്ചിരുന്നു.

Exit mobile version