Site icon Ente Koratty

ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള 20,000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 20,000 കോടി രൂപയുടെ പാക്കേജിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. വായ്പാ പദ്ധതിയിലൂടെ രണ്ട് ലക്ഷം സംരംഭകര്‍ക്ക് ഗുണം ലഭിക്കും.

ജിഡിപി നിരക്ക് 3.5 ശതമാനത്തിലേക്ക് കഴിഞ്ഞ പാദത്തിലേക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെറുകിട ഇടത്തരം മേഖലകള്‍ക്ക് പുനരുജ്ജീവനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായുള്ള 20,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

50 കോടി രൂപവരെ നിക്ഷേപവും 250 കോടി രൂപവരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങളെ എംഎസ്എംഇയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള ഭേദഗതിയും കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. കാര്‍ഷിക മേഖലയ്ക്കുള്ള ചില പദ്ധതികള്‍ക്കും അംഗീകാരമായി. കാര്‍ഷിക ലോണുകള്‍ അടയ്ക്കാനുള്ള സമയപരിധി ഉയര്‍ത്തി നല്‍കും. 14 വിളകള്‍ക്കുള്ള താങ്ങുവിലയും പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version