Site icon Ente Koratty

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടാന്‍ സാധ്യത. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. കോവിഡ് ഭീതിക്കിടെ റെയിൽവേ സേവനം പുനരാരംഭിക്കുന്നതിനോടും സംസ്ഥാനങ്ങള്‍ വിയോജിച്ചു. രാജ്യത്ത് ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കരുതെന്ന് പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ ആവശ്യപ്പെട്ട മുഖ്യമന്ത്രിമാർ,‌ ലോക്ക് ഡൗൺ നീട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു.

അഞ്ച് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

ചെന്നെെ ഉൾപ്പടെയുള്ള നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെ, തമിഴ്നാട്ടിൽ മെയ് 31 വരെ ട്രെയിൻ സർവീസിന് അനുമതി നൽകരുതെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടത്. ട്രെയിൻ സർവീസ് ആരംഭിക്കരുതെന്ന് തെലങ്കാനയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കോവിഡിനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാട് ലോകതലത്തില്‍ അംഗീകരിക്കപ്പെട്ടെന്ന് മോദി പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ രൂക്ഷ വിമർശനമാണ് മമതാ ബാനർജി നടത്തിയത്. വെെറസ് ബാധയുടെ കാലത്തും കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ കാര്യത്തിൽ കേന്ദ്രം വിവേചനം കാണിക്കുന്നതായും മമതാ ബാനർജി പറഞ്ഞു.

Exit mobile version