Site icon Ente Koratty

ഓപ്പറേഷൻ സമുദ്ര സേതു: UAEയിലേക്ക് നേവിയുടെ 2 കപ്പലുകൾ; മാലദ്വീപിലേക്ക് വീണ്ടും കപ്പലുകൾ അയക്കും

ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി നാവികസേനയുടെ രണ്ടു കപ്പലുകൾ യുഎഇയിലേക്ക് തിരിച്ചു. ഐഎൻഎസ് ഐരാവത്, ഐഎൻഎസ് ഷാർദുൽ എന്നി കപ്പലുകളാണ് യുഎഇയിലേക്ക് തിരിച്ചത്. യുഎഇയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ പ്രവാസികളെ കൊണ്ടുവരുന്നതിനു പുറമെയാണ് കപ്പലുകളും അയക്കുന്നതെന്നു നാവികസേനാ അധികൃതർ അറിയിച്ചു.

മെഡിക്കൽ ഉപകരണങ്ങളും ഭക്ഷണ സാമഗ്രികളുമായി വിവിധ രാജ്യങ്ങളിലേക്ക് നാവികസേനയുടെ കപ്പൽ പോകുന്നുണ്ട്. ഈ കപ്പലുകൾ തിരിച്ചുവരുമ്പോൾ ഇന്ത്യക്കാരെയും കൊണ്ടുവരും. മാലദ്വീപിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി നിയോഗിച്ച ഐഎഎൻഎസ് ജലാശ്വ, ഐഎൻഎസ് മഗർ എന്നീ കപ്പലുകൾ വീണ്ടും പോകും.

മാലദ്വീപിൽ നിന്ന് ആദ്യസംഘവുമായി ജലാശ്വ വെള്ളിയാഴ്ച പുറപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ കപ്പൽ കൊച്ചിയിലെത്തും. 19 ഗർഭിണികളും 14 കുട്ടികളുമാണ് കപ്പലിലുള്ളത്. യാത്രക്കാരിൽ നാനൂറോളം പേർ മലയാളികളാണ്. 3024 രൂപയാണ് യാത്രാനിരക്ക്. മാലദ്വീപിലെ 27,000ത്തിലധികം ഇന്ത്യക്കാരിൽ 4500 ഓളം ആളുകൾ മടങ്ങിവരുന്നതിനായി ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Exit mobile version