Site icon Ente Koratty

കൊറോണ വൈറസിനെ പൂ൪ണമായും ഇല്ലാതാക്കാനാവില്ലെന്ന് കേന്ദ്രസ൪ക്കാ൪

നോവല്‍ കൊറോണ വൈറസിനെ പൂ൪ണമായും ഇല്ലാതാക്കാനാവില്ലെന്ന സൂചന നൽകി കേന്ദ്ര സ൪ക്കാ൪. വൈറസ് ഉള്ളതോടൊപ്പം ജീവിക്കാൻ പഠിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോക്ക്ഡൗൺ നീട്ടിയേക്കില്ലെന്നും കേന്ദ്രം സൂചന നൽകി.

കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിക്കാൻ നേരത്തെ പന്ത്രണ്ട് ദിവസമാണ് എടുത്തിരുന്നതെങ്കിൽ നിലവിലെ നിരക്കനുസരിച്ച് പത്ത് ദിവസമായി അത് കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വൈറസിനെ പൂ൪ണമായും തുരത്താനായേക്കില്ലെന്ന് കേന്ദ്രം സൂചന നൽകിയത്.

വൈറസുള്ള സമൂഹത്തിൽ ജീവിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ജോ.സെക്രട്ടറി ലവ് അഗ൪വാൾ പറഞ്ഞു. അതുകൊണ്ടുതന്നെ ലോക്ഡൗൺ വ്യവസ്ഥകൾ ഇളവ് നൽകിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പുറത്തിറക്കിയ മാ൪ഗനി൪ദേശങ്ങൾ സ്വയംരക്ഷക്ക് ജീവിതശൈലിയുടെ ഭാഗമായി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. വൈറസ് പടരുന്നതിന്‍റെ വേഗം കുറക്കാനുള്ള ശ്രമങ്ങളാണ് സാധ്യമായിട്ടുള്ളത്.

ജൂൺ, ജൂലൈ മാസങ്ങളിൽ കേസുകൾ ക്രമാതീതമായി കൂടിയേക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. കൊറോണ വൈറസുണ്ടായിരിക്കെ തന്നെ ജീവിക്കാൻ ജനങ്ങൾ ശീലിക്കേണ്ടി വരുമെന്ന് നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും പറഞ്ഞിരുന്നു.

Exit mobile version