Site icon Ente Koratty

തുടർച്ചയായി മൂന്ന് ദിവസം പനിയില്ലെങ്കിൽ ഡിസ്ചാർജ്; പുതിയ കൊവിഡ് ഡിസ്ചാർജ് പോളിസി

കൊവിഡ് രോഗികളുടെ ഡിസ്ചാർജ് പോളിസി പുതുക്കി കേന്ദ്ര സർക്കാർ. എല്ലാ കേസുകളിലും സ്രവ പരിശോധന ആവശ്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ പോളിസിയിൽ പറയുന്നത്.

മൈനർ കേസുകളിൽ സ്രവ പരിശോധന വേണ്ട. തുടർച്ചയായി മൂന്ന് ദിവസം പനിയില്ലെങ്കിൽ ഡിസചാർജിന് അർഹനാകും. ഡിസ്ചാർജിന് ശേഷം വീട്ടിൽ ഏഴ് ദിവസം ഐസൊലേഷനിൽ തുടരണം.

മോഡറേറ്റ് കേസുകളിൽ പത്ത് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം. മൂന്ന് ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ മാറുകയും അടുത്ത നാല് ദിവസത്തിനുള്ളിൽ ഏക്‌സിജൻ സാചുറേഷൻ 95% ന് മുകളിലാവുകയും ചെയ്താലാണ് ഡിസ്ചാർജ് സാധ്യമാവുക. ഗുരുതര കേസുകളിൽ രോഗം പൂർണമായും ബേധമായി ആർടി-പിസിആർ ടെസ്റ്റിൽ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ ആശുപത്രി വിടാൻ സാധിക്കുകയുള്ളു.

Exit mobile version