Site icon Ente Koratty

തമിഴ്നാട്ടിൽ മദ്യശാലകൾ പൂട്ടണമെന്ന് ഹൈക്കോടതി

ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി. ലോക്ഡൗൺ നീക്കുന്നതുവരെ മദ്യശാലകൾ തുറക്കരുതെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. എന്നാൽ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും അനുവദിക്കും. പ്രത്യേക ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

മേയ് ഏഴിനാണ് മദ്യശാലകൾ തുറക്കാമെന്ന് അറിയിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്. എന്നാൽ കോടതി പറഞ്ഞ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പൂട്ടാൻ ഉത്തരവ് ഇടുന്നതെന്നും ഹൈക്കോടതി അറിയിച്ചു. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ വ​ഴി​യും ഹോം​ഡെ​ലി​വ​റി മു​ഖേ​ന​യും മ​ദ്യം വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

ജ​സ്റ്റിസു​മാ​രാ​യ വി​നീ​ത് കോ​ത്താ​രി, പു​ഷ്പ സ​ത്യ​നാ​രാ​യ​ണ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ന​ട​ൻ ക​മ​ൽ ഹാ​സ​ൻ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന​ത​ട​ക്കം കോ​ട​തി നി​ഷ്ക​ർ​ഷി​ച്ച നി​ബ​ന്ധ​ന​ക​ളെ​ല്ലാം ലം​ഘി​ക്ക​പ്പെ​ട്ടെ​ന്ന് ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വ്യാ​ഴാ​ഴ്ച മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മെ​യ് നാ​ലി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. രാ​വി​ലെ 10 നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ഇ​ട​യി​ലാ​കും മ​ദ്യ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും ന​ട​പ്പാ​ക്കു​മെ​ന്നും ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ഓ​രോ ഷോ​പ്പി​ലേ​ക്കും അ​ധി​ക സ്റ്റാ​ഫു​ക​ളെ നി​യോ​ഗി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ അ​ഭി​ഭാ​ഷ​ക​രു​ൾ​പ്പെ​ടെ ഏ​താ​നും പേ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ൽ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യാ​ൻ കോ​ട​തി ത​യാ​റാ​യി​ല്ല. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച കോ​ട​തി ഒ​രാ​ൾ​ക്ക് ഒ​രു കു​പ്പി മ​ദ്യം എ​ന്ന നി​ല​യി​ൽ റേ​ഷ​നിം​ഗ് സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ട​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ച്ച​ത്.

Exit mobile version