മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 15 പേർ ട്രെയിൻ ഇടിച്ച് മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
അപകടം അത്യന്തം വേദനാജനകം. അപകടത്തിന്റെ സ്ഥിതിഗതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഇത് സംബന്ധിച്ച കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തിയതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 15 കുടിയേറ്റ തൊഴിലാളികൾ ചരക്ക് ട്രെയിനിടിച്ച് മരിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു. ജൈനയില് നിന്ന് ബുസാവലിലേക്ക് 157 കിലോമീറ്റര്‍ ദൂരം കാല്‍നടയായി യാത്ര ചെയ്ത തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. യാത്രക്കിടയിൽ ഇവര്‍ ട്രാക്കുകളില്‍ ഉറങ്ങാന്‍ കിടന്നതാണ് അപകടത്തിന് കാരണമായത്.