Site icon Ente Koratty

കൊറോണ പരിശോധനക്ക് ആദ്യത്തെ കോവിഡ് ബസുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

കൊറോണ പരിശോധനയ്ക്കുള്ള ആദ്യത്തെ കോവിഡ് -19 പരിശോധനാ ബസുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യമന്ത്രിയായ രാജേഷ് തോപ്പെയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ബസ് ഉദ്ഘാടനം ചെയ്തത്. ഓക്സിജന്‍ സാച്ചുറേഷന്‍ ഉപയോഗിച്ചുള്ള പരിശോധനാ രീതി അവലംബിച്ച് പ്രവര്‍ത്തനം നടത്തുന്ന ഈ ബസിന്റെ പേര് ‘കോവിഡ് ബസ്’ എന്നാണ്.

സമ്പൂർണ്ണ കൊറോണ വൈറസ് ടെസ്റ്റിംഗ് ലാബിൽ സജ്ജീകരിച്ചിരിക്കുന്ന ബസില്‍ എക്സ്-റേ പരിശോധനാ സൗകര്യവുമുണ്ട്. ആവശ്യമായ മറ്റ് ഉപകരണങ്ങളും ഉടൻ ലഭ്യമാക്കും. ബസിനുള്ളിൽ ഒരു ചെറിയ മുറി ഉണ്ടാകും, അവിടെയാണ് പരിശോധനകൾ നടത്തുന്നത്. കോവിഡ് ബസ് മഹാരാഷ്ട്രയിലെ രോഗബാധിത പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്ന് പരിശോധിക്കുകയും കൊറോണ രോഗികളെന്ന് സംശയിക്കപ്പെടുന്നവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുകയും ചെയ്യും. മാസ് സ്ക്രീനിംഗിന് വേണ്ടിയുള്ള ആദ്യത്തെ കോവിഡ് ബസാണിതെന്ന് ബിഎംസി അധികൃതര്‍ പറഞ്ഞു.

നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. പതിനായിരത്തിലധികം പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. 14 റെഡ് സോണുകളും സംസ്ഥാനത്ത് ഇപ്പോഴുണ്ട്.

Exit mobile version