Site icon Ente Koratty

ഡൽഹി കലാപം; പൊലീസിന് നേരെ വെടിയുതിർത്ത ഷാരൂഖിനെതിരെ ആദ്യ കുറ്റപത്രം

ഡൽഹി കലാപത്തിനിടെ പൊലീസിന്​ നേരെ വെടിയുതിർത്തെന്ന ആരോപിച്ച ഷാരൂഖിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കോൺസ്​റ്റബിൾ ദീപക്​ ദഹിയക്കെതിരെ വെടിയുതിർത്തുവെന്നാണ്​ ഷാരൂഖിനെതിരായ കുറ്റം. ഫെബ്രുവരിയിൽ വടക്ക്​-കിഴക്കൻ ഡൽഹിയിൽ നടത്ത പൗരത്വ പ്രതിഷേധത്തിനിടെയായിരുന്നു വെടിവെപ്പ്​.

350 പേജുള്ള കുറ്റപത്രമാണ്​ ഡൽഹിയിലെ കാർകാർദൂമ കോടതിയിൽ സമർപ്പിച്ചത്​. വധശ്രമം, കലാപമുണ്ടാക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തല്‍ എന്നിവയ്‌ക്കെതിരായ വകുപ്പുകളാണ് ഷാരൂഖ് പഠാനെതിരെ ചുമത്തിയിട്ടുള്ളത്. ആയുധ നിയമത്തിലെയും ഇന്ത്യന്‍ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഷാരൂഖിനെ കൂടാതെ ഖലീം അഹമ്മദ്​, ഇഷ്​തിയാക്​ മാലിക്​ എന്നിവരും കേസിൽ പ്രതികളാണ്​. കേസുമായി ബന്ധപ്പെട്ട്​ മാർച്ച്​ മൂന്നിന്​ ഷാരൂഖാണ്​ ആദ്യം അറസ്​റ്റിലായത്​. മറ്റുള്ള പ്രതികൾ തുടർന്ന്​ നടന്ന അന്വേഷണത്തിൽ പിടിലാവുകയായിരുന്നു.

ഐ.പി.സി സെക്ഷൻ 147(കലാപമുണ്ടാക്കൽ), 148(മാരകായുധങ്ങളുപയോഗിച്ച്​ കലാപമുണ്ടാക്കൽ) 149( അനധികൃതമായി സംഘം ചേരൽ) തുടങ്ങിയ വകുപ്പുകളുപയോഗിച്ചാണ് ഇവർക്കെതിരെ​ കേസെടുത്തിരിക്കുന്നത്​.

കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാല്‍ ഇയാള്‍ക്ക് പത്തു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാം. ഡല്‍ഹി ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അദ്യം അറസ്റ്റു ചെയ്തതും ഷാരൂഖിനെ ആയിരുന്നു.

Exit mobile version