Site icon Ente Koratty

ലോക്ക് ഡൗൺ നീട്ടി: അടുത്ത രണ്ടാഴ്ചത്തേക്കുള്ള ഇളവുകൾ ഇങ്ങനെ

കോവിഡ് വ്യാപനത്തിന്റെ പശ്ടാത്തലത്തിൽ രാജ്യത്തെ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിൽ നടപ്പാക്കേണ്ട മാർഗനിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിമാനം, റെയിൽവേ, അന്തർ സംസ്ഥാന യാത്രകൾ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയിൽ വിഭജനമുണ്ടാകും. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളിൽനിന്നു പുറത്തിറങ്ങരുത്.

ഗർഭിണികൾ‌ക്കും രോഗികൾക്കും പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. അവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് എഴുവരെ പുറത്തിറങ്ങാം. റെഡ്സോണിലും സ്വകാര്യ ഓഫിസുകൾക്കും പ്രവർത്തിക്കാം. 33 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കു. ഓറഞ്ച് സോണിൽ ടാക്സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്സിയിൽ കയറാവൂം എന്നും കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചു.

റെഡ് സോണുകളിലെ നിയന്ത്രണങ്ങള്‍/ ഇളവുകള്‍

ഓറഞ്ച് സോണിലെ നിയന്ത്രണങ്ങള്‍/ ഇളവുകള്‍

ഗ്രീന്‍ സോണ്‍ നിയന്ത്രണങ്ങള്‍/ ഇളവുകള്‍

Exit mobile version