കോവിഡ് വ്യാപനത്തിന്റെ പശ്ടാത്തലത്തിൽ രാജ്യത്തെ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിൽ നടപ്പാക്കേണ്ട മാർഗനിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിമാനം, റെയിൽവേ, അന്തർ സംസ്ഥാന യാത്രകൾ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയിൽ വിഭജനമുണ്ടാകും. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളിൽനിന്നു പുറത്തിറങ്ങരുത്.
ഗർഭിണികൾക്കും രോഗികൾക്കും പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. അവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് എഴുവരെ പുറത്തിറങ്ങാം. റെഡ്സോണിലും സ്വകാര്യ ഓഫിസുകൾക്കും പ്രവർത്തിക്കാം. 33 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കു. ഓറഞ്ച് സോണിൽ ടാക്സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്സിയിൽ കയറാവൂം എന്നും കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചു.
റെഡ് സോണുകളിലെ നിയന്ത്രണങ്ങള്‍/ ഇളവുകള്‍
- സൈക്കിള്‍ റിക്ഷ, ഓട്ടോറിക്ഷ, ടാക്സി, കാബ്, അന്തര്‍ ജില്ലാ ബസ് സര്‍വീസ്, ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ സലൂണ്‍ എന്നിവയ്ക്കുള്ള നിരോധനം തുടരും.
- അത്യാവശ്യകാര്യങ്ങള്‍ക്ക് വാഹനഗതാഗതത്തിന് അനുമതി. നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവറെക്കൂടാതെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം, ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ അനുമതി ഉള്ളൂ.
- അവശ്യവസ്തുക്കളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട വ്യവസായ ശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി.
- പ്രദേശത്തുള്ള തൊഴിലാളികളെ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി. തൊഴിലാളികളെ പുറത്തുനിന്നും കൊണ്ടുവരാന്‍ അനുമതി ഇല്ല.
- നഗരപ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം. മാളുകള്‍, ഷോപ്പിങ് കോംപ്ലക്സ് എന്നിവയ്ക്ക് അനുമതി ഇല്ല.
- കോവിഡ് ബാധിത മേഖലകളല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മൃഗസംരക്ഷണം, തോട്ടകൃഷി, ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, അംഗനവാടി തുടങ്ങിയവയ്ക്ക് പ്രവര്‍ത്തനാനുമതി. ഗ്രാമപ്രദേശങ്ങളിലെ ഷോപ്പിങ് മാളുകള്ക്കുള്പ്പെടെ എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാം.
ഓറഞ്ച് സോണിലെ നിയന്ത്രണങ്ങള്‍/ ഇളവുകള്‍
- ഓറഞ്ച് സോണുകളില്‍ ഉള്‍പ്പെട്ട ജില്ലകള്‍ തമ്മില്‍ പ്രത്യേക കാര്യങ്ങള്‍ക്കുള്ള ഗതാഗതത്തിന് അനുമതി.
- നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ പരമാവധി രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ബൈക്കില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം.
- ഡ്രൈവര്‍ക്ക് പുറമേ ഒരു യാത്രക്കാരനെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ടാക്സി, കാബ് സര്‍വീസുകള്‍ക്ക് അനുമതി.
ഗ്രീന്‍ സോണ്‍ നിയന്ത്രണങ്ങള്‍/ ഇളവുകള്‍
- രാജ്യവ്യാപകമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ അല്ലാത്ത എല്ലാ കാര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി
- 50 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസുകള്‍ നടത്താം.