ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗരേഖയില്‍ ചില്ലറ മദ്യവിൽപന ശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. അതേസമയം ബാറുകൾ തുറക്കാൻ അനുമതിയില്ല. നിയന്ത്രണങ്ങളോടെ പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം.
ഗ്രീൻ സോണുകളിലെ മദ്യശാലകൾ തുറക്കാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ശരാശരിക്ക് താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഓറഞ്ച് സോണുകളിലെ മദ്യശാലകൾ തുറക്കാനും അനുമതിയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ കോട്ടയവും കണ്ണൂരും ഒഴികെയുള്ള ജില്ലകളിലെ മദ്യശാലകൾ തുറന്നേക്കാം.
മറ്റു നിബന്ധനകൾ:
കടയില്‍ സാധനം വാങ്ങാനെത്തുന്നവർ തമ്മില്‍ ആറടി അകലം വേണം.
ക്യൂവിൽ ഒരുസമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. പൊതുസ്ഥലത്ത് മദ്യപാനം അനുവദനീയമല്ല.