Site icon Ente Koratty

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26917 ആയി; 827 മരണം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26917 ആയി. 827 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1975 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മരണസംഖ്യ 342 ആയി.

5914 പേർക്ക് രോഗം ഭേദമായി. രാജ്യത്തെ 27 ജില്ലകളിലാണ് രോഗബാധ കൂടുതലുള്ളത്. മൊത്തം രോഗികളുടെ 68.2% ഇവിടെ നിന്നാണ്. മഹാരാഷ്ട്രയിൽ 440 പേർക്ക് രോഗവും 19 മരണവും കൂടി സ്ഥിരീകരിച്ചു. മുംബൈയിൽ മാത്രം 324 പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചു. 13 മരണവും റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ കോവിഡ് ബാധിതർ 5194ഉം മരണം 204ഉം ആയി. ധാരാവിയിൽ 34 കോവിഡ് ബാധിതരെ കൂടി കണ്ടെത്തി. ഇവിടെ ആകെ 275 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഡൽഹിയിൽ 293 പേർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തു. ആകെ രോഗം സ്ഥിരീകരിച്ചവർ 2918 ആണ്. മരണസംഖ്യ 54 ആയി. ഡൽഹി ബാബ സാഹിബ് അംബേദ്ക്കർ ആശുപത്രിയിലെ 29 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ നിയന്ത്രണ മേഖലയുടെ എണ്ണം 97 ആയി. രാജസ്ഥാനിൽ 7 മരണവും 102 കോവിഡ് കേസും പുതിയതായി റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ 2185 കോവിഡ് കേസും 41 മരണവുമാണുള്ളത്.

മധ്യപ്രദേശിൽ കോവിഡ് ബാധിതരുടെ എണ്ണം 2090 ആയി. ഗുജറാത്തിൽ 230 പേർക്ക് രോഗവും 18 മരണവും കൂടി സ്ഥിരീകരിച്ചു. ആകെ മരണം 155ഉം കോവിഡ് ബാധിതർ 3301ഉം ആയി. ജമ്മു കശ്മീരിൽ 29ഉം ജാർഖണ്ഡിൽ ആറും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബിൽ ആകെ രോഗബാധിതരുടെ എണ്ണം 313 ആയി.

Exit mobile version