ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപത്തിനു കേന്ദ്ര സർക്കാർ അനുമതി വേണമെന്ന് വാണിജ്യ മന്ത്രലയം. കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിൽ ആകുന്ന ഇന്ത്യൻ കമ്പനികളെ ചൈന അടക്കമുള്ള രാജ്യങ്ങൾ പൂർണമായും ഏറ്റെടുക്കതിരിക്കാനാണ് നീക്കം.
ഇന്ത്യയിൽ നിയമാനുസൃതമായി രണ്ട് രീതിയിൽ വിദേശ നിക്ഷേപം നടത്തം. കേന്ദ്ര സർക്കാർ അനുമതിയോടെയും അല്ലാതെയും. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നേരത്തെ മുതൽ വേണം. ആ നിയമം പരിഷ്കരിച്ചാണ് അതിർത്തി പങ്കിടുന്ന മുഴുവൻ രാജ്യങ്ങൾക്കും നിയമം ബാധകമാകുന്നത്. കോവിഡ് 19 ഉണ്ടാക്കിയ കടുത്ത പ്രതിസന്ധി പല കമ്പനികളെയും ഓഹരി വില്പനക്ക് പ്രേരിപ്പിച്ചേക്കും. ഈ അവസരം മുതലെടുത്തു ചൈന അടക്കമുള്ള രാജ്യങ്ങളിലെ കമ്പനികൾ വ്യാപകമായി ഓഹരി വാങ്ങികൂട്ടുമെന്ന് മുന്നിൽ കണ്ടാണ് കേന്ദ്ര നീക്കം. ഈ രാജ്യങ്ങളിലെ കമ്പനികൾ, വ്യക്തികൾ എന്നിവർക്കെല്ലാം നിയമം ബാധകമാകും. പ്രതിരോധം, ആണവോർജം, മരുന്നുൽപാദനം തുടങ്ങിയ മേഖലകളിൽ നേരെത്തെ മുതൽ തന്നെ വിദേശ നിക്ഷേപത്തിനു നിയന്ത്രണമുണ്ട്.അതേ സമയം സർക്കാർ നടപടിയിൽ നന്ദി പറഞ് രാഹുൽ ഗാന്ധി. അഞ്ചു ദിവസം മുൻപ് വിഷയത്തിൽ ഇടപെടൽ ആവശ്യപെട്ട് രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.