കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ചൈനയിൽ നിന്നും എത്തിച്ച വ്യക്തിഗത സുരക്ഷാ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ചൈനയിലെ രണ്ട് വിമാനത്താവളങ്ങൾ വഴി അഞ്ചുലക്ഷത്തിൽപരം പിപിഇ കിറ്റുകളാണ് ഇന്ത്യയിലെത്തിച്ചത്. ഇതിൽ 63,000 കിറ്റുകളാണ് ഇപ്പോൾ ഗുണനിലവാരമില്ലാത്തതിനാൽ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കണ്ടെത്തിയത്.
ഹോങ്കോങ്കില്‍ നിന്ന് പിപിഇ കിറ്റുകള്‍ കൊണ്ടുവരാനാണ് ഇന്ത്യ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവിടെനിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് ഗുണനിലവാര പരിശോധനയ്ക്ക് ശേഷം ചൈനയിൽ നിന്നും കിറ്റുകൾ എത്തിക്കാമെന്ന് തീരുമാനമെടുത്തത്.
ഇന്ത്യയിൽ കൊറോണ വൈറസ് പടർന്നു രോഗികളുടെയും നിരീക്ഷണത്തിലിക്കുന്നവരുടെയും എണ്ണം ദിനംപ്രതി കൂടി കൂടി വരികയാണു. ഇതാണ് ചൈനയിൽ പിപിഇ കിറ്റുകൾ ഇറക്കുമതി ചെയ്തതു. ഇന്ത്യയിൽ മഹാരാഷ്ട്ര, ഡൽഹി, തമിഴ് നാട് തുടങ്ങിയ സ്ഥലത്തൊക്കെ രോഗികളുടെ എണ്ണം വലിയ അളവിൽ കൂടിക്കൊടിരിക്കുകയാണ്.
ചൈനയിലെ അധികൃതരോട് പിപിഇ കിറ്റുകളുടെ ഗുണ നിലവാരത്തെപറ്റി ഇന്ത്യൻ അധികൃതർ പരാതി അറിയിച്ചിട്ടുണ്ട്. പല ലോകരാജ്യത്തേക്കും ചൈന പിപിഇ കിറ്റുകൾ കയറ്റി അയക്കുണ്ട്. ചൈനയിൽ പിപിഇ കിറ്റുകൽ കയറ്റുമതി മുന്നില്കണ്ടുകൊണ്ടു വൻതോതിലാണ് നിർമിക്കുന്നത്.