ഡൽഹി: ഡൽഹിയിൽ യുവതി പൊലീസ് വാനിൽ കുഞ്ഞിന് ജന്മം നൽകി. ഡൽഹി സ്വദേശിയായ മിനിയാണ് പൊലീസ് വാനിൽ പ്രസവിച്ചത്. പ്രസവ വേദന തുടങ്ങിയതോടെ മിനിയുടെ ഭർത്താവും സഹോദരിയും ആംബുലൻസ് വിളിച്ചിരുന്നു എങ്കിലും സമയത്തു എത്തിയില്ല. ഇതോടെ മിനിയുടെ സഹോദരി പൊലീസിന്റെ സഹായം തേടുകയായിരുന്നു.
പൊലീസ് ഉടൻ വാനുമയി എത്തി, ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്ര ആരംഭിച്ച് ഒരു കിലോമീറ്റർ പിന്നിട്ടതോടെ മിനിക്കു പ്രസവം വേദന കലശലായതോടെ പോലീസ് വണ്ടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പുരുഷ പോലീസിനെയൊക്കെ പുറത്തു നിറുത്തി വനിതാ കോൺസ്റ്റബിളും മിനിയുടെ സഹോദരിയുംകൂടി പ്രസവം എടുക്കുകയായിരുന്നു. യുവതിയുടെ സഹോദരിയും വനിതാ കോൺസ്റ്റബിളും ചേർന്ന് കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക പരിചരണം നൽകി. പിന്നീട് അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നും.
ഇപ്പോൾ അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ആശുപത്രിയിൽ ഇരിയ്ക്കുന്നു. പ്രസവം എടുത്ത പോലീസ് ഉദ്യോഗസ്ഥയ്ക്കും സഹോദരിക്കും ഒരുപാടു അഭിനന്ദന സന്ദേശങ്ങളാണ് ലഭിക്കുന്നത്. അവർ രക്ഷിച്ചത് 2 ജീവനുകളെയാണ്.