കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോ സന്ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഡോക്ടര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസ് തുടങ്ങിയ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥിരതയാര്‍ന്ന സേവനത്തെക്കാള്‍ വലുതായ ഒരു രാജ്യസ്നേഹം മറ്റൊന്നുമില്ല എന്ന് സോണിയ ഗാന്ധി പറഞ്ഞു.
ഒന്നിച്ച് സമചിത്തതയോടെയും ആത്മവിശ്വാസത്തോടെയും കോവിഡിനെ നമുക്ക് തുരത്താമെന്നും രാജ്യത്തെ ജനങ്ങളുടെ ക്ഷമക്ക് മുന്നില്‍ നന്ദി അര്‍പ്പിക്കുന്നു എന്നും സോണിയ പറഞ്ഞു. ലോക്ക് ഡൌണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. അതോടൊപ്പം തന്നെ കോവിഡിനെതിരെ പോരാടുന്നതിനായി വൃത്തി നിര്‍ബന്ധമാക്കാനും ശ്രദ്ധിക്കണം. സോണിയ പറഞ്ഞു.
അതോടൊപ്പം, നിരവധി കേന്ദ്ര മന്ത്രിമാരും ചില ഉദ്യോഗസ്ഥരും 13ന് തന്നെ ജോലി സ്ഥലത്തെത്തിയിരുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണം കൂടി വരുന്ന പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൌണ്‍ ഏപ്രില്‍ 30 വരെ നീട്ടാന്‍ പ്രഖ്യാപിച്ചിരുന്നു.