Site icon Ente Koratty

സബ്ജില്ലാ ആശുപത്രികളുടെ ഗണത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രി ഇന്ത്യയിൽ ഒന്നാമതെത്തി

തിരുവനതപുരം: സബ്ജില്ലാ ആശുപത്രികളുടെ ഗണത്തിൽ 98.7 ശതമാനം പോയിന്റുകൾ നേടി തൃശൂർ ജില്ലയില്ലേ ചാലക്കുടി താലൂക്ക് ആശുപത്രി ഇന്ത്യയിൽ ഒന്നാമതെത്തി. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ പന്ത്രണ്ടെണ്ണവും കേരളത്തില്‍.

സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ തിരുവന്തപുരത്തെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ അംഗീകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കുന്നതാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

ജില്ലാ തല ആശുപത്രികളുടെ ഗണത്തില്‍ കോട്ടപ്പറമ്പ്‌ ഡബ്ല്യൂ ആന്‍ഡ് സി കോഴിക്കോട് 96 ശതമാനം പോയിന്റുകള്‍ നേടി. കൊറോണ ഇന്ത്യയിൽ പടർന്നു പിടിക്കുന്നതിടയിലും കേരളത്തിൽ വൈറസ് വ്യാപനം പിടിച്ചു നിർത്താനും രോഗബാധയേറ്റ ആളുകളെ വേഗം തന്നെ രോഗ മുക്തരാകുന്നതിനും കേരളത്തിലെ ആരോഗ്യ വകുപ്പ് കിണഞ്ഞു പരിശ്രമിക്കുണ്ട്. ഇതിനിടയിൽ ഈ വാർത്ത ആരോഗ്യ പ്രവർത്തകർക്കു കൂടുതൽ കൊറോണക്കെതിരെ പടവെട്ടാനുള്ള ഊർജം നൽകുന്നതാണ്.

Exit mobile version