ന്യൂഡൽഹി: ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുകയാണ്. ദുഃഖവെള്ളി ദിനത്തിൽ യേശുക്രിസ്തുവിന്റെ നീതിയെയും ധൈര്യത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദി ദുഃഖവെള്ളി അനുസ്മരണം നടത്തിയത്.
മറ്റുള്ളവരെ സേവിക്കുന്നതിനു വേണ്ടി യേശുക്രിസ്തു തന്റെ ജീവിതം മാറ്റിവെച്ചെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
‘മറ്റുള്ളരെ സേവിക്കുന്നതിനു വേണ്ടി ക്രിസ്തു തന്റെ ജീവിതം മാറ്റിവെച്ചു. ക്രിസ്തുവിന്റെ നീതിയും ധൈര്യവും അദ്ദേഹത്തിന്റെ നീതിബോധമാണ്” – മോദി ട്വിറ്ററിൽ കുറിച്ചു.
സത്യത്തോടുള്ള ക്രിസ്തുവിന്റെ സമർപ്പണത്തെ നാം ഓർമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് പടർന്നു പിടിക്കുന്നിടയിൽ ജനങ്ങൾക്കുണ്ടാകുന്ന ദുരിതം മനസിലാക്കിയാണ് യേശു ക്രിസ്തുവിന്റെ സഹനത്തെയും മരണത്തെയും കുറിച്ച് പ്രധാനമന്ത്രി അനുസ്മരിച്ചതു.
രാജ്യത്തു കോവിഡ് 19 പടർന്നു പിടിക്കുകയാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് 19 പോസിറ്റീവ് കേസുകൾ 6000 കടന്നു. മരണ നിരക്ക് 199 എത്തി. കേരളത്തിൽ സ്ഥിതി സ്വല്പം ബേധമാണ്. കാസർകോഡ് കണ്ണൂർ ജില്ലകളിൽ മാത്രമാണ് രോഗബാധയുള്ളവർ വർദിക്കുനത്തു്, കേരളത്തിൽ ഇപ്പോൾ 258 പേർക്കാണ് കോവിഡ് 19 ഉള്ളത്.