Site icon Ente Koratty

ഏപ്രില്‍ 30 വരെ ലോക്ക് ഡൌണ്‍ നീട്ടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഒഡീഷ

രാജ്യത്ത് ലോക്ക് ഡൌണ്‍ പുരോഗമിക്കവെ ഏപ്രില്‍ 14ന് ശേഷവും ലോക്ക് ഡൌണ്‍ നീട്ടുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി ഒഡീഷ. മുഖ്യമന്ത്രി നവീന്‍ പട്നായകാണ് ഒഡീഷയില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൌണ്‍ നീട്ടുമെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.

42 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒഡീഷയില്‍ ഒരു മരണവും രണ്ട് പേര്‍ രോഗവിമുക്തരാവുകയും ചെയ്തു. മന്ത്രിസഭ യോഗത്തിന് ശേഷമാണ് ലോക്ക് ഡൌണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം ഒഡീഷ കൈക്കൊണ്ടത്. ജനങ്ങളുടെ ജീവനെ മാനിച്ച് കേന്ദ്രത്തോട് ഏപ്രില്‍ 30 വരെ ലോക്ക് ഡൌണ്‍ നീട്ടാന്‍ അഭ്യര്‍ഥിക്കുന്നു. അതോടൊപ്പം വിമാന സര്‍വീസുകളും പുനരാരംഭിക്കരുതെന്നും അറിയിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ കൃഷി, മൃഗ സംരക്ഷണം തുടങ്ങിയവ പുനരാരംഭിക്കാനുള്ള നടപടികളും ഒഡീഷ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അവശ്യ സാധനങ്ങളുടെ കുറവ് സംസ്ഥാനത്ത് അനുഭവപ്പെടുന്നില്ലെന്നും ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ എത്രയും വേഗം എത്തിക്കാന്‍ ശ്രമിക്കുമെന്നും നവിന്‍ പട്നായക് പറഞ്ഞു. ജൂണ്‍ 17 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്ഥാനത്ത് അടഞ്ഞ് കിടക്കും.

Exit mobile version