Site icon Ente Koratty

പ്രായത്തിന് മുന്നില്‍ കോവിഡ് വീണ്ടും തോറ്റു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനിടയിലും ആശ്വാസവാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്ന 82-കാരനായ ലോക് നായക് ജയ് പ്രകാശ് നാരായണന്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇയാള്‍ ചൊവ്വാഴ്ച രാവിലെയാണ് അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. ‘രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കുക. നിങ്ങള്‍ക്ക് ശക്തമായ ഇച്ഛാശക്തിയുണ്ടെന്ന് ഉറപ്പാക്കുക. മനോവീര്യം ഉയര്‍ത്തിപ്പിടിക്കുക. തനിയ്ക്ക് പുതിയ ജീവിതം ലഭിച്ചതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇയാളെ ഏപ്രില്‍ ഒന്നിനാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അദ്ദേഹത്തിനുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷിച്ചു.

രാവിലെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും സുഖം പ്രാപിച്ചതില്‍ ആശംസിക്കുകയും ചെയ്തു.

നേരത്തെ കേരളത്തിൽ പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായി ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തിരുന്നു.

Exit mobile version