Site icon Ente Koratty

രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്ന് നാലുമരണം

രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്ന് മൂന്നുപേര്‍ മരിച്ചു. കര്‍ണാടകയിലും രാജ്യസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലുമാണ് ഇന്ന് ഓരോ ആളുകള്‍ വീതം കോവിഡ് 19 ബാധിച്ച് മരിച്ചത്. കര്‍ണാടകയിലെ ബാല്‍ഗോട്ടിലും രാജസ്ഥാനിലെ ജയ്പൂരിലും മധ്യപ്രദേശിലെ ചിന്‍ദ്വാരയിലുമാണ് മരണങ്ങളുണ്ടായത്.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 90 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു. 24 മണിക്കൂറിനിടെ 601 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 68 ആണ്.

മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ഇതു വരെ 490 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ 2 ന് മരിച്ച അമരാവതി സ്വദേശിയുടേത് കോവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു

കർണാടക ബാഗൽകോട്ടിൽ കൊറോണ സ്ഥിരീകരിച്ചയാളാണ് ഇന്നലെ മരിച്ചത്. ഇതോടെ കർണാടകയിൽ കൊറോണ മരണം നാലായി

ഇന്നലെ മാത്രം 478 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 92 പേർ ഡൽഹിയിൽ നിന്നും 67 പേർ മഹാരാഷ്ട്രയിൽ നിന്നുമാണ്.

ഏപ്രിൽ മാസം അവസാനംവരെ കോവിഡ് ബാധിതരുടെ എണ്ണത്തിലും റിപ്പോർട്ട് ചെയ്യുന്ന മരണത്തിലും വർധനവ് രേഖപ്പെടുത്തുമെന്നാണ് ഐ.സി.എം.ആര്‍ പ്രതീക്ഷിക്കുന്നത്. അതിനാൽതന്നെ വരുന്ന ആഴ്ചകൾ ഏറെ നിർണായകമാണ്.

Exit mobile version