Site icon Ente Koratty

കൊറോണാ ബാധയുണ്ടോയെന്നു കണ്ടെത്താം; ‘ആരോഗ്യ സേതു’വുമായി കേന്ദ്ര സർക്കാർ

കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു പുറത്തിറക്കി കേന്ദ്ര സർക്കാർ. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിൽ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. കോവിഡ്-19 മായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളെ അറിയിക്കുകയെന്നതാണ് പുതിയ ആപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ആരോഗ്യ സേതു എന്നാൽ ‘ആരോഗ്യത്തിന്റെ ഒരു പാലം’ എന്നാണ് അർത്ഥം.  ഉപയോക്താക്കൾക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും ഈ ആപ്പ് സഹായിക്കും. കോവിഡ് രോഗബാധിതനുമായി അറിയാതെയെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കാം.

ഹിന്ദി, ഇംഗ്ലിഷ് ഉൾപ്പെടെ 11 ഭാഷകളിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇതു പ്രവർത്തിക്കാൻ  ലൊക്കേഷൻ ആക്സസ് ആവശ്യമാണ്. മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത ശേഷം ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ലൊക്കേഷൻ അടിസ്ഥാനമാക്കി ഉപയോക്താക്കൾ സുരക്ഷിത സ്ഥാനത്താണോയെന്നും മനസിലാക്കാം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ തത്സമയ ട്വീറ്റുകളും കാണാൻ കഴിയും.

Exit mobile version