രാജ്യത്ത് പാചകവാതകത്തിന് വില കുറഞ്ഞു. 62 രൂപയാണ് സിലിണ്ടറിന് കുറഞ്ഞത്. ഇതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ പുതുക്കിയ വില 734 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 97 രൂപയും കുറഞ്ഞു. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില.
ഇന്ന് മുതല്‍ (ഏപ്രില്‍ ഒന്ന്) പുതുക്കിയ വില നിലവില്‍ വന്നു. മാര്‍ച്ച് വരെ, കഴിഞ്ഞ ആറു മാസം വില വര്‍ദ്ധിപ്പിച്ച ശേഷമാണ് പാചകവാതകത്തിന് വില കുറയുന്നത്.
കൊറോണ വൈറസ് മൂലം 21 ദിവസത്തേക്ക് ലോക്കഡോൺ പ്രഖ്യപിച്ചിരിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക് ഇതു ഒരു ആശ്വാസകരമായ വാർത്തയാണ്.
അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞുകൊട്നിരികുന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ LPG സിലിണ്ടറിന് വില കുറയ്ക്കാൻ തീരുമാനിച്ചത്,